Asian Metro News

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം:
പിസിഐ കേരളാ സ്റ്റേറ്റ്

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം:
പിസിഐ കേരളാ സ്റ്റേറ്റ്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം:<br>പിസിഐ കേരളാ സ്റ്റേറ്റ്
October 14
09:51 2022

പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളാ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മാനവീകവും ധാർമികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും ആശയ പ്രചരണം ശക്തമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്. ഇലന്തൂരിൽ നടന്ന സമാനതകളില്ലാത്ത ക്രൂരകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളെ ഉപയോഗിച്ചു കൊണ്ട് മന്ത്രവാദം നടത്തിയ സമാനമായ സംഭവം മലയാലപ്പുഴയിലും നടന്നു.

നവോത്ഥാന-പുരോഗമ ന മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും
സമൂഹത്തിൽ പരിഷ്കരണ ക്ഷമത വളർത്തുന്നതിനുമുള്ള ഉത്തരവാദിത്തം എല്ലാവരുടെയും മൗലിക കടമയാണ്. ദുരാചാരങ്ങളുമായി ബന്ധപ്പെട്ട ചൂഷണങ്ങളും സാമ്പത്തീക തട്ടിപ്പുകളും കൊലപാതകങ്ങളും നിരന്തരമായ സാമൂഹിക പ്രതിസന്ധികൾക്കും മത സ്പർദ്ധകൾക്കും കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ മാനവിക സംസ്കാരം വികസിപ്പിക്കാനുള്ള കടമയും പൊതുസമൂഹത്തിനും സർക്കാരിനുമുണ്ട്.

പൊതു ക്രമസമാധാനം, പൊതു ധാർമികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടുമാ ത്രമെ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താൻ പാടുള്ളൂ. വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായ ഫലങ്ങൾ ഉളവാക്കുന്ന എല്ലാ ദുരാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്. ആത്മീക ചികിത്സയുടെ മറവിൽ ലഹരി കച്ചവടവും ദുർമന്ത്രവാദവും നടക്കുന്നു.

ജീർണ്ണമായ ഫ്യൂഡൽ സംസ്കാരത്തിൻ്റെ ഭാഗമായി സമ്പന്നരും രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും പ്രാകൃത ആചാരങ്ങളും ആഭിചാര ക്രിയകളും ശത്രുസംഹാര പൂജകളും നടത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സാത്താന്യ ആരാധന, ബ്ലാക് മാസ്, ഡിങ്കോയിസം, ഓൺലൈൻ മന്ത്രവാദം, പാരാനോർമൽ പ്രവർത്തനങ്ങൾ നടത്തുന്ന നിഗൂഢ ദുരുപദേശ (കൾട്ട് & ഒക്കൾട്ട്) സംഘടനകൾ എല്ലാം കേരളത്തിൽ സജീവമാണ്.
ഇവർ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു ഹൈട്ടെക്ക് പ്രചരണമാണ് നടത്തുന്നത്. ഇത്തരക്കാരുടെ പരസ്യങ്ങൾ നൽകുന്ന പത്ര – ദൃശ്യ മാധ്യമങ്ങളും ഉണ്ട്. ഈ ഇരട്ടത്താപ്പ് മാധ്യമങ്ങൾ അവസാനിപ്പിക്കണം. സാമൂഹിക വിപത്തായി വളരുന്ന ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ദുരാചാരങ്ങളെ ദുരീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് മിഷനറി പ്രസ്ഥാനങ്ങൾ എക്കാലത്തും ചെയ്തിട്ടുള്ളത്.

ബൈബിളിൻ്റെ ആധുനീക മാനവിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയപ്രചരണം ശക്തിപ്പെടുത്തുമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.

വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡൻ്റ് സൂവി.ഫിന്നി പി മാത്യൂ, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ഏബ്രഹാം ഉമ്മൻ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ എന്നിവർ പ്രസംഗിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment