Asian Metro News

സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നൽകും: മന്ത്രി

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നൽകും: മന്ത്രി

സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നൽകും: മന്ത്രി
October 13
11:33 2022

വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ  അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയുടെ സ്വഭാവങ്ങളിൽ കഴിഞ്ഞ നാല് വർഷങ്ങളായി ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയിടങ്ങളിലുണ്ടായ ദുരന്തങ്ങൾ നടുക്കുന്ന ഓർമകളാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്രമഴയും, അതിനു ശേഷമുണ്ടാകുന്ന കടുത്ത വരൾച്ചയും പരിസ്ഥിതി വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നു. ചക്രവാതച്ചുഴിയും ന്യൂനമർദവും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് മണ്ണ് ഒഴുകി മാറുന്ന സോയിൽ പൈപ്പിംഗടക്കമുള്ള പ്രതിഭാസങ്ങളും ഉരുൾപൊട്ടലിന് കാരണമാകുന്നു.

ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്ന ഹിമാലയത്തിന്റെ ഭൂപ്രകൃതിയിൽ നിന്നും തികച്ചും വിഭിന്നമാണ് കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളിലെ ഉരുൾപൊട്ടലുകൾ. അതുകൊണ്ട് തന്നെ ഈ മേഖലയെക്കുറിച്ച് സൂക്ഷ്മ തലത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. ദുരന്തനിവാരണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ  മിഷ്യൻ ലേർണിംഗ് വരെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമോയെന്നു  പരിശോധിക്കണം. ഇതിനുതകുന്ന പ്രവർത്തനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിട്യൂട്ട് ഓഫ്  ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടപ്പാക്കും.  ശില്പശാലയുടെ നയപരമായ തീരുമാനങ്ങൾ ശുപാർശയായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment