കൊട്ടാരക്കര: എം സി റോഡിൽ ലോവർ കരിക്കത്തത്തിന് സമീപം ലോഡ് കണക്കിന് മാലിന്യങ്ങൾ സ്വകാര്യ ഭൂമിയിൽ തള്ളിയ ശേഷം പെട്രോൾ ഉപയോഗിച്ച് കത്തിച്ചു. പുകയും ദുർഗന്ധവും മൂലം പ്രദേശവാസികൾ അർധരാത്രിയിൻ ഓടി കൂടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. പോലീസും ഫയർ ഫോഴ്സും എത്തി തീ അണയ്ക്കുകയായിരുന്നു.. പ്ലാസ്റ്റിക് ഉൾപ്പടെ പലതരത്തിലുള്ള മാലിന്യം വലിയ ലോറികളിൽ കൊണ്ട് വന്നു തട്ടുകയിരുന്നു. മാലിന്യം കത്തുന്ന പുകയിലും ദുർഗന്ധത്തിലും കുട്ടികൾ ഉൾപ്പടെയുള്ള പരിസരവാസികൾക്ക് ശ്വാസം തടസ്സവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. പത്തനംതിട്ട ഭാഗത്ത് നിന്നും ശേഖരിച്ച മാലിന്യം മണ്ണിട്ടു നികത്തുന്ന ഭാഗത്തേക്ക് തട്ടുകയായിരുന്നു. മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ, വാർഡ് മെമ്പർ ഷിജോ എന്നിവരുടെ നേതൃത്വത്തിൽ പരിസരവാസികൾ കൊട്ടാരക്കര പോലീസ്റ്റേഷനിൽ പരാതി നൽകി. മാലിന്യം കൊണ്ട് വന്നു തട്ടിയിട്ട് പോയ വാഹനത്തിന് വേണ്ടിയുള്ള അന്വേഷണം കൊട്ടാരക്കര പോലീസ്
ആരംഭിച്ചിട്ടുണ്ട്.
