കൊട്ടാരക്കര : തെക്കൻ കേരളത്തിൽ ഉടനീളം ശാഖകൾ ഉളള കേച്ചേരി ഫിനാൻസ് പണമിടപാട് തട്ടിപ്പ് കേസിൽ ഉടമയായ പത്തനാപുരം പിടവൂർ കമുകുംചേരി ഹരി ഭവനത്തിൽ വേണുഗോപാൽ (57) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കേച്ചേരി ഫിനാൻസിന്റെ നാൽപതിലധികം ശാഖകളിലൂടെ 300 കോടി രൂപയിലധികം വരുന്ന തട്ടിപ്പാണ് നടത്തിയിട്ടുളളത്. ക്യാഷ് ഡെപ്പോസിറ്റായും ചിട്ടി തുകകളായും വൻ തുക കൈപ്പറ്റിയ പ്രതി പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട്, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടപാടുകാർക്ക് പണം നൽകാമെന്ന വ്യാജേന താമരക്കുടിയിൽ എത്തിയ പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ കൊട്ടാരക്കര പോലീസ് പ്രതിയെ പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് പോകുകയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ നിലവിൽ പണ ഇടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെയും വിവരശേഖരണം ഇടപാടുകാരിൽ കൂടുതൽ നടപടികൾ നടത്തിവരികയാണെന്നും പണം നഷ്ടപ്പെട്ടവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കൊട്ടാരക്കര എസ് എച് ഓ പ്രശാന്ത് അറിയിച്ചു. കൊട്ടാരക്കര ഡി വൈ എസ് പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ isho പ്രശാന്ത്. വി.എസ്, എസ് ഐ മാരായ ദീപു. കെ എസ് ഗോപകുമാർ, അജയകുമാർ, നൌഷാദ്, സുദർശനൻ, ജോൺസൺ, പൊന്നച്ചൻ, ജിജി മോൾ, രേഖ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
