കുന്നിക്കോട് : അതിര്‍ത്തിയില്‍ നിന്ന തേക്ക് മരത്തിന്റെ ശിഖരം വെട്ടിയത് പ്രതികളുടെ പുരയിടത്തില്‍ വീണത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റില്‍. കുന്നിക്കോട് പച്ചില അല്‍ഭി ഭവനില്‍ സലാഹുദീന്‍ ആണ് അറസ്റ്റിലായത്. മരണപ്പെട്ട അനില്‍കുമാറിന്റെ പുരയിടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന തേക്ക് മരത്തിന്റെ ശിഖരം വെട്ടിയത് അയല്‍ വാസിയായ സലാഹുദീന്റെ പുരയിടത്തില്‍ വീണതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സലാഹുദീനും മകന് ദമീജ് അഹമ്മദും ചേര്‍ന്ന് 17/09/2022 തീയതി വെളുപ്പിന് അനില്‍കുമാറിന്റെ വീട്ടിലെത്തി കൈയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയ്ക്കും ശരീരത്തും മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോവുകയായിരുന്നു.
കൊട്ടാരക്കര ഡി.വൈ.എസ്.പി ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ കുന്നിക്കോട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം. അന്‍വര്‍, പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വൈശാഖ് കൃഷ്ണന്, ഫൈസല്‍, പോലീസ് ഉദ്യോഗസ്ഥരായ ബിജു, അനീഷ് എം. കുറുപ്പ്, അരുണ്‍ഷാ , എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതി കൊലപാതകത്തിന് ശേഷം ഏര്‍വാടിയില്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നതായി സമ്മതിച്ചു. ഈ കേസിലെ കൂട്ട് പ്രതി ദമീജ് അഹമ്മദിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.