Asian Metro News

പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി ജില്ല പൊലീസ്.

 Breaking News

പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി ജില്ല പൊലീസ്.

പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി ജില്ല പൊലീസ്.
September 09
11:42 2022

ഓണാഘോഷം അതിരുകടക്കാതിരിക്കാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാനുമായി പട്രോളിങ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി ജില്ല പൊലീസ്. അപകടകരമായ വിധത്തിലും മദ്യപിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വാഹനം കോടതിയിൽ ഹാജരാക്കാനുമാണ് തീരുമാനം.

ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികളും സ്വീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ട്രാഫിക് പൊലീസിനെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ചു. ക്ലബുകളും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികളിൽ സംഘർഷം ഉണ്ടായാൽ ക്ലബ് ഭാരവാഹികൾക്കെതിരെ നിയമനടപടി ഉറപ്പാക്കും. ഓണം സുരക്ഷയുടെ ഭാഗമായി ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment