Asian Metro News

അയ്യങ്കാളി പോരാട്ടങ്ങൾ കീഴാള ജനതയുടെ മോചനത്തിന് വഴികാട്ടി: എഐഡിആര്‍എം

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

അയ്യങ്കാളി പോരാട്ടങ്ങൾ കീഴാള ജനതയുടെ മോചനത്തിന് വഴികാട്ടി: എഐഡിആര്‍എം

അയ്യങ്കാളി പോരാട്ടങ്ങൾ കീഴാള ജനതയുടെ മോചനത്തിന് വഴികാട്ടി: എഐഡിആര്‍എം
August 29
18:35 2022

കൊട്ടാരക്കര: അടിച്ചമർത്തലുകൾക്കും ജാതി വിവേചനങ്ങൾക്കും എതിരെ കീഴാള ജനതയുടെ മോചനത്തിനായി തീക്ഷണമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി അഭിപ്രായപ്പെട്ടു. എ ഐ ഡി ആര്‍ എം (ആൾ ഇന്ത്യാ ദളിത് റൈറ്റ്സ് മൂവ്മെന്റ്) കൊല്ലം ജില്ലാ കമ്മിറ്റി കൊട്ടാരക്കര പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലഘട്ടത്തിൽ ഉയർന്നു വരുന്ന ജാതി ചിന്തകളും പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്കെതിരെയുള്ള വിവേചനങ്ങളും ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം പുരോഗമന പ്രസ്ഥാനങ്ങളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ എഐഡിആർഎം ജില്ലാ പ്രസിഡന്റ് ബി.വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.വിനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സരസ്വതി, മധു വെളിയം, ആർ.ജി.രതീഷ്, സുന്ദരൻ, പ്രദീപ്, ബിന്ദു എന്നിവർ സംസാരിച്ചു. ഷാജി പെരുങ്കുളം നന്ദിപറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment