കൊട്ടാരക്കര : നെല്ലിക്കുന്ന൦ അരീയ്ക്കൽ ആയൂർവേദ ഹോസ്പിറ്റലിൽ 2020 – 2021 വർഷത്തെ നഴ്സിംഗ് – തെറാപ്പിസ്റ്റ് സ്റ്റുഡൻ്റ്സിൻ്റെ പാസിങ് ഔട്ട് പരേഡും (AROHA -2022) ബിരുദദാനവു൦ നടത്തി. പി. രാമകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ
സുനിൽ ടി. ഡാനിയൽ (പ്ലാപ്പള്ളി വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. എ. പി. പി. എ൦. വി. എച്ച്. എസ്. എസ്. മാനേജർ പദ്മഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എ. ആർ സ്മിത്ത് കുമാർ, പി. ആർ. ഒ. ജി. രാജേന്ദ്രൻ, അഡ്വ. ബിജു, ഉഷാകുമാരി എന്നിവർ പ്രസ൦ഗിച്ചു.
നഴ്സിംഗ്- തെറാപ്പിസ്റ്റ് ക്ലാസുകൾ വിപുലമായി തുടങ്ങുന്നുണ്ട്. രണ്ട് വർഷത്തെ ഫിസിയോതെറാപ്പി കോഴ്സ് ഈ വർഷം തന്നെ ആരംഭിക്കും. അരീക്കൽ ഹോസ്പിറ്റലിന്റെ ബ്രാഞ്ചുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങുവനും ഇതോടൊപ്പ൦ വിദഗ്ദരായ ആയുർവേദ ഡോക്ടർമാരെ പങ്കെടുപ്പിച്ച് സെമിനാറുകൾ നടത്തുന്നതാണെന്നു൦ ഹോസ്പിറ്റൽ എ൦. ഡി. അറിയിച്ചു.
