Asian Metro News

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ
August 20
08:14 2022

ഈ വർഷത്തെ ഓണക്കിറ്റുകൾ എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 22 ന് വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ വിതരണോദ്ഘാടനം തുടർന്ന് അതാത് ജില്ലകളിൽ നടക്കും. സംസ്ഥാനത്തെ 1400 ൽപരം പാക്കിംഗ് കേന്ദ്രങ്ങളിൽ കിറ്റ് തയ്യാറാക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ 57 ലക്ഷം കിറ്റുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
ഓഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാതെ വരുന്ന എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ തീയതികളിൽ കിറ്റ് വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
87 ലക്ഷം റേഷൻ ഉപഭോക്താക്കൾ കിറ്റ് കൈപ്പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 425 കോടി രൂപയാണ് ഓണക്കിറ്റ് ഇനത്തിൽ സർക്കാർ വകയിരുത്തിയിട്ടുള്ളത്. റേഷൻ കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഉന്നത ഗുണനിലവാരമുള്ള സാധനങ്ങളാണ് കിറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കുള്ള കിറ്റ് വിതരണവും ഒപ്പം നടക്കും. ഇവർക്കുള്ള കിറ്റുകൾ വാതിൽപ്പടിയായി വിതരണം ചെയ്യും. കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കൽ വിതരണം ചെയ്യും. ആദിവാസി വിഭാഗക്കാർ കിറ്റ് വാങ്ങാൻ റേഷൻ കടകളിൽ വരേണ്ടതില്ല.
14 ഇനങ്ങളാണ് കിറ്റിലുള്ളത്. 500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്‌സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിവയാണുള്ളത്. കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഇടത്തരം വ്യവസായ യൂനിറ്റുകൾ എന്നിവർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കിറ്റിലെ സാധനങ്ങൾ തീരുമാനിച്ചിട്ടുള്ളത്. നെയ്യ് മിൽമയുടേതും അണ്ടിപ്പരിപ്പ് കാപെക്‌സ് മുഖേനയും ഏലയ്ക്ക റെയ്ഡ്‌കോ വഴി ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും ശർക്കരവരട്ടിയും സഞ്ചിയും കുടുംബശ്രീ മുഖേനയുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment