കൊട്ടാരക്കര : ജെനിസിസ് ടി.വി. മീഡിയാ മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ഞായർ വൈകിട്ട് 5 ന് തൃക്കണ്ണമംഗൽ എസ്.കെ.വി.ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്രീഡം ഫെസ്റ്റ് എന്ന പേരിൽ സംഗീത സായാഹ്നം നടത്തുന്നു. ജെനിസിസ് ടി.വി.ഡയറക്ടർ ഡെന്നി പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ ഐ.പി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജിബി പള്ളിപ്പാട് ഗാനങ്ങൾ അവതരിപ്പിക്കും. സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, സുമി സണ്ണി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. സുവിശേഷ പ്രഭാഷകൻ ചാണ്ടപ്പിള്ള ഫിലിപ്പ് മുഖ്യ സന്ദേശം നൽകും. അർഹരായ മൂന്ന് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ചികിത്സാ സഹായം നൽകും.
ഡി.വൈ.എസ്.പി. ഷൈനു തോമസ്, സ്കൂൾ മാനേജർ ജെ.ഗോപകുമാർ പ്രൊഫ.മാത്യൂസ് ഏബ്രഹാം, എ.ഓ.തോമസ് എന്നിവർ പ്രസംഗിക്കും. ജോൺ വർഗീസ്, ജെയ്സൺ കെ.ജോർജ്, ജേക്കബ് ജോർജ്, ജസ്റ്റസ് ഇട്ടി, ഐസക് ജോൺ, ഷൈജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
