Asian Metro News

കെട്ടിടാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

കെട്ടിടാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

കെട്ടിടാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന്  വിപുലമായ സംവിധാനം ഒരുങ്ങുന്നു
August 11
12:47 2022

കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള രീതികൾക്ക് തടയിടുകയാണ് ലക്ഷ്യം. ഒന്നിലധികം ജില്ലകൾക്ക് വേണ്ടി ഒരു സംസ്‌കരണ യൂണിറ്റ് എന്ന നിലയിൽ ആകും സംവിധാനം. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും.
കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റുകൾ, കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കളക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്ഷൻ പോയിൻറ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ, പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.
രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങൾക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും ഇരുപത് ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ കളക്ഷൻ സെന്ററുകളിൽ മാലിന്യം എത്തിച്ച് നൽകണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ, കെട്ടിട ഉടമ സ്വന്തം ചെലവിൽ കളക്ഷൻ കേന്ദ്രങ്ങളിൽ മാലിന്യം എത്തിക്കുകയും, സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കുകയും ചെയ്യണം.
ജില്ലാ തല മേൽനോട്ട സമിതി കളക്ഷൻ ഫീസും സംസ്‌കരണ ഫീസും നിശ്ചയിക്കും. ജില്ലാ കളക്ടർ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സമിതിയുടെ കൺവീനറുമായിരിക്കും. ജില്ലയിൽ എത്ര സംസ്‌കരണ പ്ലാൻറ് വേണമെന്നും ശേഷി എത്രയാകണമെന്നും ഈ സമിതി നിശ്ചയിക്കും. നിലവിലുള്ള ക്വാറികൾ, ക്രഷറുകൾ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും തേടും. ഹോളോ ബ്രിക്‌സ്, നടപ്പാത നിർമ്മാണ യൂണിറ്റുകളെയും സംസ്‌കരണത്തിന് ഉപയോഗിക്കാം.
സംസ്‌കരണകേന്ദ്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ ഉടമസ്ഥതയിലോ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സ്വകാര്യ ഉടമസ്ഥതയിലോ ആകാം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആണെങ്കിൽ, ദിനംപ്രതി ചുരുങ്ങിയത് 100 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാൻറ് ഒരുക്കാനുള്ള സ്ഥലം സർക്കാർ നൽകും. യന്ത്രസാമഗ്രികളുടെയും നടത്തിപ്പിന്റെയും ചുമതല സ്വകാര്യ വ്യക്തി/കമ്പനികൾക്ക് ആയിരിക്കും. സംസ്‌കരണ ഫീസും റീസൈക്കിൾ ചെയ്ത വസ്തുക്കൾ വിറ്റുമാണ് വരുമാനം. കൈകാര്യം ചെയ്യാൻ കൊടുക്കുന്ന മാലിന്യത്തിൻറെ കുറഞ്ഞ അളവ് എത്രയെന്ന് തദ്ദേശ സ്ഥാപനം തീരുമാനിക്കണം. ആ അളവിൽ മാലിന്യം നൽകാനായില്ലെങ്കിൽ നഗരസഭ നഷ്ടപരിഹാരവും നൽകും. സ്വകാര്യ ഉടമസ്ഥതയിലാണ് സംസ്‌കരണ യൂണിറ്റെങ്കിൽ പ്രതിദിനം 100ടൺ കൈകാര്യം ചെയ്യാൻ ഒരു ഏക്കർ എന്ന നിരക്കിൽ സ്ഥലം വേണം. ഏറ്റവും ചുരുങ്ങിയത് 75 സെൻറ് സ്ഥലം എങ്കിലും ഉണ്ടെങ്കിൽ മാത്രമേ യൂണിറ്റ് ആരംഭിക്കാനാകൂ. സംസ്‌കരണയൂണിറ്റിൻറെ 100 മീറ്റർ ചുറ്റളവിൽ പൊതുസ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല.
സർക്കാരിൻറെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുരുങ്ങിയത് 20 ശതമാനം റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്. റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം, പൊളിക്കൽ ആവശ്യമായി വരുന്ന എല്ലാ പുതുക്കിപ്പണിയലുകൾക്കും 20 ശതമാനം ഉപയോഗിക്കണം. ഈ നിബന്ധന സ്വകാര്യ കെട്ടിടങ്ങൾക്കും ബാധകമാണ്. പ്രകൃതിചൂഷണം കുറയ്ക്കാനും പരമാവധി പുനരുപയോഗം ഉറപ്പാക്കാനും ഈ സംവിധാനം പ്രയോജനകരമാകും. ടൈലുകളും ഉപകരണങ്ങളും മരഉരുപ്പടികളുമടക്കം പരമാവധി വസ്തുക്കൾ പുനരുപയോഗിക്കാൻ സജ്ജമാക്കണമെന്നും മാർഗനിർദേശം പറയുന്നു. റോഡ് നിർമ്മാണം, നികത്തലിൽ മണ്ണിന് പകരമായി, ടെട്രാപോഡ് നിർമ്മാണത്തിൽ, കട്ടകളും ടെലുകളും ഹോളോ ബ്രിക്കുകളും നടപ്പാതകളും പാർക്ക് ബെഞ്ചുകളും നിർമ്മിക്കാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിക്കാനാകും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment