ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മന്ത്രി പറഞ്ഞു.
