Asian Metro News

എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

 Breaking News

എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
August 09
08:29 2022

സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ചിൽഡ്രൺസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ കലാ, കരകൗശല മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തിജീവിതത്തിൽ ഏറ്റവും കരുതലും ശ്രദ്ധയും വേണ്ട കാലമാണു ബാല്യകാലമെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിത്വ വികാസത്തിനു സഹായകമായ നിരവധി പ്രത്യേക ഘടകങ്ങൾ ഈ ഘട്ടത്തിലാണു രൂപപ്പെടുന്നത്. സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി ചില വേർതിരിവുകൾ സമൂഹത്തിൽ ഉണ്ടാകുന്നുവെന്നതു വസ്തുതയാണ്. അത്തരത്തിലുള്ള വേർതിരിവുകളൊന്നും ബാധകമാകാത്ത കാലമാണു ബാല്യകാലം. പക്ഷേ, നിർഭാഗ്യവശാൽ പലർക്കും ആ ഘട്ടത്തിലും സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായുള്ള ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുവെന്നതു യാഥാർഥ്യമാണ്. ഇത് ഇല്ലാതാക്കാനും അത്തരത്തിലുള്ളവരെയടക്കം മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടുവരാനും ഭാവി ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment