Asian Metro News

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി

 Breaking News

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി
August 06
09:13 2022

സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സംസ്ഥാനത്തെ ഏതാനും സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപം തിരിച്ചു നൽകുവാൻ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഈ സ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കർമ്മപരിപാടിയാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപം തിരിച്ചു നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൃത്യമായ വ്യവസ്ഥകളോടെ പദ്ധതി തയ്യാക്കിയിരിക്കുന്നത്. പ്രതിസന്ധിയിൽപ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. അഭിലഷണീയ  പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമ ഭേദഗതി സമഗ്ര നിയമത്തിൽ ഉൾപ്പെടുത്തും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment