Asian Metro News

500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ

500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ
August 06
09:51 2022

അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം  ജോലി നൽകുന്നതിനുള്ള മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിദ്ധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും എന്റഗ്രിറ്റി സി.ഇ.ഒ ഷാലിൽ പരീക്കും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. യു.എസ് ടാക്സേഷൻ രംഗത്ത് ജോലി നേടാൻ സഹായിക്കുന്ന കോഴ്സാണ് എന്റോൾഡ് ഏജന്റ്. ഈ കോഴ്സിൽ അസാപ് കേരളയിലൂടെ സർട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ. കോഴ്സിന് അപേക്ഷ നൽകുന്ന ഉദ്യോഗാർഥികളെ ഒരു പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും കോഴ്സിൽ പ്രവേശിപ്പിക്കുക. ഈ ഉദ്യോഗാർഥികൾക്ക് ഒരു കണ്ടീഷണൽ ഓഫർ ലെറ്റർ നൽകിയതിന് ശേഷം അസാപ് കേരള പരിശീലനം നൽകും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന ഉദ്യോഗാർഥികൾക്ക് എന്റഗ്രിറ്റി വഴി നിയമനം ലഭിക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment