കൊട്ടാരക്കര : ഇന്ത്യൻ വോളിബോൾ താരവും കേരള വോളിബോൾ ക്യാപ്റ്റനുമായ ഇടക്കിടം സ്വദേശി സൂര്യയ്ക്ക് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറിയും സ്പോർട്സ് അക്കാഡമിയുടെയും നേതൃത്വത്തിൽ ആദരിച്ചു.

ഫെബ്രുവരിയിൽ ഭുവനേശ്വറിൽ നടന്ന വോളിബോൾ വനിതാ വിഭാഗം 2022 ഫെഡറേഷൻ കപ്പ് ഇന്ത്യൻ റെയിൽവേസിനെ തോൽപ്പിച്ച് കേരള കപ്പ് എടുത്തപ്പോൾ അതിന്റെ ക്യാപ്റ്റൻ നമ്മുടെ നാട്ടുകാരി സൂര്യ ആണെന്നതിൽ നാം ഏവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അനുമോദനം ഉദ്ഘാടനം ചെയ്തു മുൻ ഇന്ത്യൻ ഫുട്ബോൾ താരം കുരികേശ് മാത്യു പറഞ്ഞു. ഇന്ത്യക്കുവേണ്ടി 7 അന്താരാഷ്ട്ര മത്സരങ്ങൾ ഒമ്പത് ദേശീയ മത്സരങ്ങൾ നാല് ഫെഡറേഷൻ കപ്പുകൾ എന്നി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2021ലെ മനോരമ സ്പോർട്സ് അവാർഡ്, സൗത്താഫ്രിക്കയിൽ നടന്ന ബ്രിക്സ് ഗെയിംസിൽ വെള്ളിമെഡൽ, 2019 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ, നാല് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീമിൽ അംഗം, മൂന്ന് ഫെഡറേഷൻ കപ്പിൽ സ്വർണ്ണ മെഡൽ നേടിയ താരം നമ്മുടെ നാട്ടുകാരിയാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയതായും കഠിനാധ്വാനത്തിലൂടെ മാത്രമേ ഒരു താരത്തിന് ഇത്തരം നേട്ടം കൈവരിക്കാൻ കഴിയൂ എന്നും. സൂര്യയുടെ സാന്നിധ്യം മഹാത്മാ സ്പോർട്സ് അക്കാഡമിക്ക് പുത്തൻ ഉണർവ് പകരുമെന്നും കുരികേശ് മാത്യു പറഞ്ഞു . യോഗത്തിൽ മഹാത്മ പ്രസിഡന്റ് പി ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, കെജി അലക്സ്, ഓ രാജൻ, കോശി കെ ജോൺ. രേഖ ഉല്ലാസ്, അഡ്വക്കേറ്റ് ലക്ഷ്മി അജിത്ത്, ശ്രീലക്ഷ്മി, ജലജ ശ്രീകുമാർ, ശാലിനി വിക്രമൻ, ബിജു ഫിലിപ്പ്, ജോർജ് പണിക്കർ, എ എസ് കരീം, കണ്ണാട്ട് രവി, ദിനേശ് മംഗലശ്ശേരി, പൂവറ്റൂർ സുരേന്ദ്രൻ, വേണു അവണൂർ, ആർ രാജേഷ്, സുനിൽ പള്ളിക്കൽ, സുധീർ തങ്കപ്പ,അന്തമൺ ജോയ്,തുടങ്ങിയവർ സംസാരിച്ചു.