Asian Metro News

ഡിവൈഎഫ്ഐ ജാഥയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നൽകി

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

ഡിവൈഎഫ്ഐ ജാഥയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നൽകി

ഡിവൈഎഫ്ഐ ജാഥയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നൽകി
August 01
11:36 2022

കൊട്ടാരക്കര : എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ആ​ഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ് ക്യാപ്റ്റനും സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താജെറോം മാനേജരുമായ സംസ്ഥാന ജാഥയ്ക്ക് കഥകളിയുടെ നാടായ കൊട്ടാരക്കരയിൽ പ്രൗഡോജ്വല വരവേൽപ്പ് നല്കി.

വൈകിട്ട് 6.30 ന് കൊട്ടാരക്കരയിൽ എത്തിയ ജാഥയെ അശ്വാരൂഢം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ താലൂക്ക് ആശുപത്രി ജം​ഗ്ഷനിൽ നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്ര സമ്മേളന വേദിയായ ചന്തമുക്ക് മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. സ്വീകരണ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ ജി മുകേഷ് സ്വാ​ഗതം പറഞ്ഞു. ജാഥ ക്യാപ്റ്റനും മാനേജർക്കും പുറമെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജാഥ അം​ഗങ്ങളായ എം ഷാജർ, കെ എം സച്ചിൻദേവ് എംഎൽഎ, ​ഗ്രീഷ്മ അജയഘോഷ്, ആർ ശ്യാമ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗങ്ങളായ ജോർജ്ജ് മാത്യു, പി എ എബ്രഹാം, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ പി അയിഷാപോറ്റി, ജി സുന്ദരേശൻ, സംഘാടകസമിതി ചെയർമാൻ സി മുകേഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് റ്റി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ എസ് ഷെബീർ, സംസ്ഥാന കമ്മിറ്റി അം​ഗം മീര എസ് മോഹൻ, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, ട്രഷറർ ആർ രാജേഷ് കുമാർ, നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ് അമീഷ് ബാബു, സെക്രട്ടറി ആർ പ്രശാന്ത്, ട്രഷറർ എം നിയാസ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കര, നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൊട്ടാരക്കരയിൽ സ്വീകരണം നല്കിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment