കൊട്ടാരക്കര : എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ് ക്യാപ്റ്റനും സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താജെറോം മാനേജരുമായ സംസ്ഥാന ജാഥയ്ക്ക് കഥകളിയുടെ നാടായ കൊട്ടാരക്കരയിൽ പ്രൗഡോജ്വല വരവേൽപ്പ് നല്കി.

വൈകിട്ട് 6.30 ന് കൊട്ടാരക്കരയിൽ എത്തിയ ജാഥയെ അശ്വാരൂഢം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്ര സമ്മേളന വേദിയായ ചന്തമുക്ക് മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. സ്വീകരണ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ ജി മുകേഷ് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റനും മാനേജർക്കും പുറമെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജാഥ അംഗങ്ങളായ എം ഷാജർ, കെ എം സച്ചിൻദേവ് എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, ആർ ശ്യാമ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ്ജ് മാത്യു, പി എ എബ്രഹാം, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അയിഷാപോറ്റി, ജി സുന്ദരേശൻ, സംഘാടകസമിതി ചെയർമാൻ സി മുകേഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് റ്റി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ എസ് ഷെബീർ, സംസ്ഥാന കമ്മിറ്റി അംഗം മീര എസ് മോഹൻ, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, ട്രഷറർ ആർ രാജേഷ് കുമാർ, നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ് അമീഷ് ബാബു, സെക്രട്ടറി ആർ പ്രശാന്ത്, ട്രഷറർ എം നിയാസ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കര, നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൊട്ടാരക്കരയിൽ സ്വീകരണം നല്കിയത്.