പൂയപ്പള്ളി: റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുറം സുധീർ മൻസിലിൽ നാദിർഷ (19), മുട്ടറ അഖിൽ ഭവനിൽ അഖിൽ (20 ), കരീപ്ര ലതാ ഭവനിൽ ആകാശ് (19), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓടനാവട്ടത്തുള്ള മുരളീധരൻ പിള്ളയുടെ വീട്ടിലെ കളീലിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളാണ് മോഷ്ടിച്ചത്. പൂയപ്പള്ളി എസ്.ഐ അഭിലാഷ് എ.ആർ, എ.എസ്.ഐ ബിജു, സി.പി.ഒ ജിതിൻപോൾ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
