കൊട്ടാരക്കര: മൈലം വില്ലേജ് ഓഫീസ് നു സമീപം ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഇഞ്ചക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ഇഞ്ചക്കാട് എൽപി സ്കൂളിന് സമീപം കൊച്ചു പ്രാ കുഴിയിൽ പരേതനായ പ്രസന്നന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30നു ആണ് അപകടം. കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. അഖിൽ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിമോർച്ചറിയിൽ. കൊട്ടാരക്കരയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖിൽ. അമ്മ : ഉഷാകുമാരി, സഹോദരൻ : അരുൺ
