Asian Metro News

കൊല്ലം റൂറൽ പോലീസ് മേധാവി കുരിയോട്ട്മല ആദിവാസി കോളനിയിൽ സന്ദർശനം നടത്തി

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

കൊല്ലം റൂറൽ പോലീസ് മേധാവി കുരിയോട്ട്മല ആദിവാസി കോളനിയിൽ സന്ദർശനം നടത്തി

കൊല്ലം റൂറൽ പോലീസ് മേധാവി കുരിയോട്ട്മല ആദിവാസി കോളനിയിൽ സന്ദർശനം നടത്തി
July 26
17:27 2022

പുനലൂർ : കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും പുനലൂർ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ കുരിയോട്ട്മല ആദിവാസി കോളനിയിൽ സന്ദർശനം നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസ്, പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദ്, പുനലൂർ ഐ.എസ്.എച്ച്.ഒ രാജേഷ് കുമാർ എന്നിവർ ചേർന്നാണ് കോളനിയിൽ എത്തി കോളനി നിവാസികളുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരുടെ പരാതി കേൾക്കുകയും ചെയ്തത്. തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പുറത്തുനിന്നുള്ള സംഘങ്ങൾ കോളനിയിൽ കടന്നു കയറി കോളനിയിലെ കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതായി കോളനി നിവാസികൾ പരാതി പെട്ടു. കുറ്റ കൃത്യങ്ങൾ തടയാൻ എല്ലാം സഹായവും പോലീസ് ചെയ്തു നൽകുമെന്ന് ജില്ലാ പോലീസ് മേധാവി കോളനി നിവാസികൾക്ക് ഉറപ്പ് നൽകി. കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംഘടിപ്പിച്ച പരുപാടി റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എസ്.പി ബി.വിനോദ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പുനലൂർ ഐ.എസ്.എച്ച്.ഒ റ്റി. രാജേഷ് കുമാർ, എസ്.ഐ ഹരീഷ്. കമ്മ്യൂണിറ്റി ഓഫീസർ എസ്.ഐ സിദ്ധിഖ്, ഊര് മൂപ്പൻ എസ്സക്കി. എസ്.സി/എസ്.റ്റി മോണിറ്ററിംഗ് ജില്ലാ കമ്മറ്റി അംഗം കല്ലുമല രാഘവൻ, മുൻ മെമ്പർ തോമസ്, കോളനി നിവാസികളായ ഏകദേശം നൂറോളം പേര് പരുപാടിയിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment