പുനലൂർ : കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും പുനലൂർ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ കുരിയോട്ട്മല ആദിവാസി കോളനിയിൽ സന്ദർശനം നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസ്, പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദ്, പുനലൂർ ഐ.എസ്.എച്ച്.ഒ രാജേഷ് കുമാർ എന്നിവർ ചേർന്നാണ് കോളനിയിൽ എത്തി കോളനി നിവാസികളുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരുടെ പരാതി കേൾക്കുകയും ചെയ്തത്. തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പുറത്തുനിന്നുള്ള സംഘങ്ങൾ കോളനിയിൽ കടന്നു കയറി കോളനിയിലെ കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതായി കോളനി നിവാസികൾ പരാതി പെട്ടു. കുറ്റ കൃത്യങ്ങൾ തടയാൻ എല്ലാം സഹായവും പോലീസ് ചെയ്തു നൽകുമെന്ന് ജില്ലാ പോലീസ് മേധാവി കോളനി നിവാസികൾക്ക് ഉറപ്പ് നൽകി. കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംഘടിപ്പിച്ച പരുപാടി റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എസ്.പി ബി.വിനോദ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പുനലൂർ ഐ.എസ്.എച്ച്.ഒ റ്റി. രാജേഷ് കുമാർ, എസ്.ഐ ഹരീഷ്. കമ്മ്യൂണിറ്റി ഓഫീസർ എസ്.ഐ സിദ്ധിഖ്, ഊര് മൂപ്പൻ എസ്സക്കി. എസ്.സി/എസ്.റ്റി മോണിറ്ററിംഗ് ജില്ലാ കമ്മറ്റി അംഗം കല്ലുമല രാഘവൻ, മുൻ മെമ്പർ തോമസ്, കോളനി നിവാസികളായ ഏകദേശം നൂറോളം പേര് പരുപാടിയിൽ പങ്കെടുത്തു.
