പത്തനാപുരം : മാതാപിതാക്കളെ ദൈവമായി ആദരിക്കണം, സത്യം ധര്‍മ്മം ദയ അഹിംസ കാത്ത് പരിപാലിക്കണം, പ്രകൃതിയെയും സര്‍വ്വ ജീവജാലങ്ങളെയും സംരക്ഷിക്കണം എന്നീ സന്ദേശങ്ങള്‍ യുവതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ആയിരം ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗാന്ധിഭവന് സ്നേഹപ്രയാണം’ പദ്ധതിയുടെ 26-ാം ദിന സംഗമം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന് ഭാരവാഹികളായ ജി. ഭുവനചന്ദ്രന്, വിജയന് ആമ്പാടി എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന് സി.ഇ.ഒ. വിന്‍സെന്റ് ഡാനിയേല്‍ നന്ദി പറഞ്ഞു.
