മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ പൗരോഹിത്യ സുവർണ ജൂബിലിയോട് അനുബന്ധിച്ച് റവ.ഡോ. പി. ജെ. മാമച്ചൻ രചിച്ച ‘ ഒരു ശ്രേഷ്ഠ ഇടയൻ്റെ സ്വപ്നച്ചിറകുകൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുൻ മന്ത്രി മുല്ലക്കര രത്നാകരനു നൽകി ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവഹിച്ചു. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലിത്താ, റവ.ഡോ. പി.ജെ. മാമച്ചൻ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ.സി.വി. സൈമൺ, ട്രസ്റ്റി രാജു ജേക്കബ്, വികാരി ജനറൽ കെ.വൈ ജേക്കബ്, ഷാജി ജോർജ്, റവ. അലക്സാണ്ടർ തോമസ്, റവ. നികിത്ത് പി.സാം എന്നിവർ പങ്കെടുത്തു.
