Asian Metro News

മെഡിസെപ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണം: മുഖ്യമന്ത്രി

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

മെഡിസെപ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണം: മുഖ്യമന്ത്രി

മെഡിസെപ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണം: മുഖ്യമന്ത്രി
July 21
10:50 2022

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സാമാജികർക്ക് മെഡിസെപ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി നിയമസഭയിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്‌സയുടെ ഭാരിച്ച ചെലവിനു മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്ന ധാരാളം ആളുകളും കുടുംബങ്ങളുമുണ്ട്. പട്ടിണി കിടക്കാൻ പാടില്ലെന്ന് പറയുന്നതുപോലെ രോഗമുണ്ടെങ്കിൽ ചികിത്‌സിക്കാതിരിക്കുന്ന നിലയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരിച്ച ചെലവ് താങ്ങാനാകാത്ത സ്ഥിതി വരുമ്പോൾ താങ്ങാവുന്നത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ്. അത്തരം ഒരു വിപുലീകരണമാണ്് ഈ പദ്ധതിക്ക് ഇനി ഉണ്ടാകേണ്ടത്. ആദ്യ ഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരുമാണ് ഇതിന്റെ ഭാഗമായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെഡിസെപ്പിനെക്കുറിച്ച് നല്ലതു പറയുന്നതിനൊപ്പം ഇതിനെ നല്ലതല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കാനിടയുണ്ട്. അത് ഗൗരവമായി കാണണം. ചില ആശുപത്രികളിൽ ചികിത്‌സ കഴിയുമ്പോൾ ഒരു തുക അടയ്ക്കണമെന്ന് പറയുന്ന സ്ഥിതിയുണ്ടായേക്കാം. ഇത് പദ്ധതിയെ തകർക്കുന്നതിനിടയാക്കും. ഇത്തരം നടപടികളെ ഗൗരവമായി കാണും. നല്ല ആശുപത്രി എന്ന് പേരു കേട്ടവരും ഇത്തരം ചില നിലപാട് സ്വീകരിച്ചെന്നു വരാം. ഇത്തരം ദൗർബല്യങ്ങൾ മെഡിസെപ്പിന്റെ ഭാഗമായി ഉണ്ടാകാൻ പാടില്ല. അരെങ്കിലും ഇങ്ങനെയുള്ള തെറ്റായ നടപടിക്ക് ഇരയായാൽ പരാതി നൽകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ ഇടപെടാനാകൂ. ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം. പദ്ധതി ആരംഭിച്ച് 19 ദിവസത്തിൽ 5.31 കോടി രൂപയുടെ ആനുകൂല്യം നൽകിക്കഴിഞ്ഞു. ഈ മാസം 18 വരെ 1986 ക്‌ളെയിമുകൾ വന്നു. ഓരോ ദിവസവും ഏതാണ്ട് 29.5 ലക്ഷം രൂപയുടെ ആനുകൂല്യം ഇൻഷ്വർ ചെയ്തവർക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു മേഖലയിലേതു പോലെ ഈ രംഗത്തും സംസ്ഥാനം മാതൃകയായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി കെ. രാജൻ ആശംസ അറിയിച്ചു. മന്ത്രിമാർ, എം. എൽ. എമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment