Asian Metro News

യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി

യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി
July 16
10:29 2022

മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ തൊഴിൽ നേടാൻ യുവതീ യുവാക്കളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും യൂത്ത് ഇന്നൊവേഷൻ അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കൽപിന്റെ ഭാഗമായി ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ യുവജനങ്ങൾക്കാണ് യൂത്ത് ഇന്നൊവേഷൻ അവാർഡ് ഏർപ്പെടുത്തുന്നത്. അവാർഡിന്റെ ലോഗോ പ്രകാശനം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ  സൃഷ്ടിക്കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസും ടാലി എഡ്യൂക്കേഷനുമായി സഹകരിച്ചു  നടപ്പിലാക്കുന്ന പരിശീലന പദ്ധതി സംബന്ധിച്ച ധാരണാപത്രം കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ പി ശിവശങ്കരന് കൈമാറി. കേരളത്തിൽ ടാലി പരിശീലനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും കെയ്‌സിന്റെയും ടാലിയുടെയും സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കും.

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ സ്‌കിൽസ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ ആദരിച്ചു. വിവരസാങ്കേതിക വിദ്യയിലുൾപ്പെടുന്ന സൈബർ സെക്യൂരിറ്റിയും മൊബൈൽ റോബോട്ടിക്‌സും  ഉൾപ്പെടെയുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്‌കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ 16 സ്വർണ്ണവും 16 വെള്ളിയും ഉൾപ്പെടെ 32  മെഡലുകൾ നേടി കേരളം ഒന്നാം സ്ഥാനം നേടി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരത്തിലേക്ക് 41 പേർ യോഗ്യത നേടുകയും 8 സ്വർണ്ണം, 8 വെള്ളി, 5 വെങ്കലം, 4 മെഡലിയൻ ഓഫ് എക്‌സലൻസ് ഉൾപ്പെടെ 25 മെഡലുകൾ കരസ്ഥമാക്കി ദേശീയ തലത്തിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനവും, ഓവറോൾ പട്ടികയിൽ കേരത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment