കൊട്ടാരക്കര : സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടക്കുന്ന കള്ളപ്രചാരവേലകൾ തുറന്ന് കാട്ടിയുള്ള കൊട്ടാരക്കര ഏരിയ രാഷ്ട്രീയ പ്രചാരണ ജാഥ പര്യടനം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയാർ ക്യാപ്റ്റനും ഏരിയ സെക്രട്ടറി പി കെ ജോൺസൻ മാനേജരുമായ ജാഥയുടെ ആദ്യദിവസ പര്യടനം വാളകത്ത് നിന്നും ആരംഭിച്ചു. ഉമ്മന്നൂർ, നെല്ലിക്കുന്നം, അമ്പലപ്പുറം, തൃക്കണ്ണമംഗൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനും മാനേജർക്കും പുറമെ പി അയിഷാപോറ്റി, ജി സുന്ദരേശൻ, ആർ രാജേഷ്, വി രവീന്ദ്രൻനായർ, എസ് ആർ രമേശ്, കെ പ്രതാപകുമാർ, പി ജെ മുരളീധരൻ ഉണ്ണിത്താൻ, ബിന്ദു പ്രകാശ്, കെ വിജയകുമാർ, ജി മുകേഷ്, ബി വേണുഗോപാൽ, കുര്യൻ ജോർജ്ജ്, അമ്പു, വി ഹരികുമാർ, എൻ രവീന്ദ്രൻപിള്ള, എം രവിനാഥൻപിള്ള, ജെ രാജശേഖരൻപിള്ള, ദീപു എസ്, അയത്തിൽ ഉണ്ണികൃഷ്ണൻ, സന്തോഷ് ദാസ്, അജി ഉഴലോട്, പി ദിനേശ് കുമാർ, എസ് ഗോപകുമാർ, ജി ലിനുകുമാർ, അനിത ഗോപകുമാർ, ബി അജയൻ, മിലൻ രാജ് എന്നിവർ സംസാരിച്ചു. ഇഞ്ചക്കാട് നിന്നാരംഭിച്ച ജാഥ മൈലം, താമരക്കുടി, കലയപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി കുളക്കടയിൽ സമാപിച്ചു.
