എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി എഴുകോൺ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലിനെതിരെ അനാശാസ്യവും അഴിമതിയും ആരോപിച്ചാണ് മാർച്ച് നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യുവതിയും തമ്മിലുള്ള മൊബൈൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ പോസ്റ്റർ മുഖേന നാട്ടിലും പ്രചരിക്കുകയായിരുന്നു.
ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സ്നേഹലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ . വയക്കൽ സോമൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായുള്ള വിവാദ ചിത്രം പകർത്തിയതും പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാവണമെന്ന് അഡ്വ വയക്കൽ സോമൻ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഷാലു കുളക്കട . രാജഗോപാൽ, ശ്രീനിവാസൻ, ഫിലിപ്പ് ജെ പണിക്കർ, അജിത് ചാലൂക്കോണം, സ്മിതാ ഷാജി, സുജിത് എന്നിവർ സംസാരിച്ചു
