കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയിൽ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി എഫ്.ഡി.എ. ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മൂന്നാർ വൈൽഡ് ലൈഫ് വാർഡനുമായ എസ്.വി. വിനോദ് പറഞ്ഞു. ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൻ ലാൻഡ് സ്കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയിൽ പദ്ധതി കൊണ്ടുവന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
