Asian Metro News

കേരള പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

 Breaking News

കേരള പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
June 28
13:57 2022

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കേരള പുരസ്‌കാരങ്ങള്‍ എന്ന പേരില്‍ പരമോന്നത പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.സംസ്ഥാനത്തെ ഒന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാൾക്കും, രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മുന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌കാരങ്ങള്‍ക്കായുളള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി www.keralapuraskaram.kerala.gov.in വഴി സമര്‍പ്പിക്കണം. വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം സയന്‍സ് &എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം,  എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരത്തിനുളള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരവരുടെ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും സമൂഹത്തിന് വിശിഷ്ടമായ സേവനം ചെയ്ത വ്യക്തികളെയും തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഒരു വ്യക്തിയെ ശുപാര്‍ശ ചെയ്യുമ്പോള്‍, ആ വ്യക്തിയെ സംബന്ധിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ നാമനിര്‍ദ്ദേശം നടത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment