Asian Metro News

ആന്ധ്രയിൽ നിന്നും നാലു കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിൽ

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

ആന്ധ്രയിൽ നിന്നും നാലു കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിൽ

ആന്ധ്രയിൽ നിന്നും നാലു കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിൽ
June 20
11:41 2022

കൊട്ടാരക്കര: ആന്ധ്രയിൽ നിന്നും വില്പനയ്ക്കും വിതരണത്തിനുമായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളിൽ വീട്ടിൽ വിശ്വനാഥനെ(59) കൊല്ലം റൂറൽ ഡാന്സാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. ബി രവി IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചിറങ്ങിയ പ്രതി പല പ്രാവശ്യം ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്നതിനു പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുന്ന ഇയാൾ ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പനയ്ക്കായി കൊണ്ട് വരുമ്പോളാണ് കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ വച്ചു പിടിയിലായത്. കൊട്ടാരക്കര ഡി.വൈ.എസ്.പി സുരേഷ് ആർ ന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോൺ എസ്.ഐ മാരായ ദീപു, പൊന്നച്ചൻ, സി.പി.ഒ കിരൺ കൊല്ലം റൂറൽ ഡാൻസാഫ്‌ അംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധകൃഷ്ണപിള്ള, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, ദിലീപ്. എസ്, എസ്.സി.പി.ഒ സുനിൽ. ആർ , സി.പി.ഒ ജിജി സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment