Asian Metro News

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ: സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ: സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ: സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം
June 18
12:27 2022

കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം. സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ ഓരോ അഞ്ചു വർഷവും പൂർത്തിയാകുന്ന മുറയ്ക്കാണ് സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ പാരാമെഡിക്കൽ കൗൺസിലിൽ പുതുക്കേണ്ടത്. അഞ്ച് വർഷം മുമ്പ് രജിസ്‌ട്രേഷൻ ലഭിച്ചവർക്ക് ഓരോ അഞ്ചു വർഷത്തേക്കുമുള്ള ഫീസടച്ച് രജിസ്‌ട്രേഷൻ പുതുക്കാം. രജിസ്‌ട്രേഷൻ പുതുക്കേണ്ടവർ അതിനായി അഡീഷണൽ സെക്രട്ടറി & സെക്രട്ടറി, പാരാമെഡിക്കൽ കൗൺസിൽ, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, 6-ാം നില, അനക്‌സ് 2, ഗവ.സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പും നൽകണം. ഓരോ അഞ്ചുവർഷ കാലയളവിലേക്കും 500 രൂപ വീതം ഫീസ് അടയ്ക്കണം. നിലവിൽ അഞ്ച് വർഷ കാലാവധി പൂർത്തിയായിട്ടില്ലാത്ത രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ  കാലാവധി രേഖപ്പെടുത്തുന്നതിന് വെള്ളക്കടലാസിലുള്ള അപേക്ഷയും അസൽ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഇതിന് പ്രത്യേക ഫീസ് ആവശ്യമില്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment