Asian Metro News

പ്രിക്കോഷൻ ഡോസിന് ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

പ്രിക്കോഷൻ ഡോസിന് ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി

പ്രിക്കോഷൻ ഡോസിന് ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി
June 16
09:36 2022

*കിടപ്പ് രോഗികൾക്കും, പാലിയേറ്റീവ് കെയർ രോഗികൾക്കും വീട്ടിലെത്തി വാക്സിൻ നൽകും
*മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം ചേർന്നു
സംസ്ഥാനത്ത് ഇന്നു (ജൂൺ 16) മുതൽ 6 ദിവസങ്ങളിൽ കോവിഡ് പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
ഒമിക്രോണിന്റെ വകഭേദമാണ് കാണുന്നത്. ഒമിക്രോൺ വകഭേദത്തിന് രോഗ തീവ്രത കുറവാണെങ്കിലും പെട്ടന്നു പകരാൻ സാധ്യതയുണ്ട്. കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തെന്നു കരുതി പ്രിക്കോഷൻ ഡോസെടുക്കാതിരിക്കരുത്.
പഞ്ചായത്തടിസ്ഥാനത്തിൽ പ്രിക്കോഷൻ ഡോസെടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകും. അതീവ ഗുരുതരാവസ്ഥയിൽ പോകുന്നവരിലും മരണമടഞ്ഞവരിലും ഭൂരിപക്ഷം പേരും പൂർണമായും വാക്സിൻ എടുക്കാത്തവരും അനുബന്ധ രോഗങ്ങളുള്ളവരുമാണ്. വാക്സിൻ എടുക്കാനുള്ള മുഴുവൻ പേരും വാക്സിൻ എടുക്കണം. രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും ഉടൻ തന്നെ വാക്സിനെടുക്കേണ്ടതാണ്.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment