Asian Metro News

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം
June 14
12:57 2022

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ജൂൺ 14) വൈകിട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.
സർക്കാർ ചുമതലയേറ്റ ശേഷം സർക്കാരിലേക്ക് സ്വമേധയാ സറണ്ടർ ചെയ്ത കാർഡുകളിൽ 1,53,242 മുൻഗണന കാർഡുകൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുൻഗണന റേഷൻ കാർഡുകൾകൂടി തരം മാറ്റി വിതരണം ചെയ്യുന്നത്. ഇതോടെ ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുൻഗണന റേഷൻകാർഡുകളുടെ എണ്ണം 2,53,999 ആകും.
ഏറ്റവും അർഹരായവരെ ഉൾക്കൊള്ളിച്ചാണു സംസ്ഥാന സർക്കാർ ഒരു ലക്ഷം കുടുംബങ്ങൾക്ക് തരം മാറ്റിയ മുൻഗണന കാർഡുകൾ നൽകുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങൾക്ക് പുതിയ റേഷൻകാർഡ് വിതരണം ചെയ്തിട്ടുമുണ്ട്. ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.
സംസ്ഥാനതല ചടങ്ങിനൊപ്പം സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇതോടൊപ്പം മുൻഗണന കാർഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശ്ശൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, മലപ്പുറത്ത് മന്ത്രി വി. അബ്ദു റഹ്‌മാൻ എന്നിവരും മുൻഗണന കാർഡ് വിതരണത്തിന് നേതൃത്വം നൽകും. മറ്റു ജില്ലകളിൽ ജില്ലകളിലെ എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ കാർഡുകൾ വിതരണം ചെയ്യും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment