സാഹസിക പര്‍വ്വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്ജ്ജുന് പാണ്ഡ്യന്. സമുദ്ര നിരപ്പില്‍ നിന്നും 5,760 മീറ്റര്‍ ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2). അതിസാഹസിക യാത്രക്കൊടുവില്‍ മെയ് 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍ (എന്‍.ഐ.എം) നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനിയറിങ് കോഴ്സിന്റെ ഭാഗമായാണ് അര്ജ്ജുന് പാണ്ഡ്യന്റെ പര്യവേഷണം. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാതാര്ത്ഥ്യമാക്കിയതെന്ന് ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം അര്ജ്ജുന് പാണ്ഡ്യന് പറഞ്ഞു.
