കൊട്ടാരക്കര: തൃക്കണ്ണമംഗൽ എസ്. കെ.വി.വി.എച്ച്.എസ്.എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ 10-ാം ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി കെ.ബി.രവി ഐ.പി.എസ്. സല്യൂട്ട് സ്വീകരിച്ചു.

പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ ചെയർമാൻ എ.ഷാജു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.റ്റി.എ പ്രസിഡൻ്റ് ജി.ലിനു കുമാർ അദ്ധ്യക്ഷനായിരുന്നു. മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ വിജയം നേടിയ കേഡറ്റുകളെ കൗൺസിലർമാരായ ജോളി.പി വർഗീസ്, തോമസ് പി.മാത്യു എന്നിവർ അനുമോദിച്ചു. സർവീസിൽ നിന്നും വിരമിച്ച എം.ബി.മുരളീധരൻ പിള്ള, കെ.എസ്.ബിജുകുമാർ. എസ്.ആർ.രാജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ റ്റി.രാജീവ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജെ.ഗോപകുമാർ, പ്രിൻസിപ്പാൾ ബിജോയ്നാഥ് എൻ.എൽ, സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, എൽ.ജ്യോതി, ജയേഷ് ജയപാൽ, പി.ആർ.ഗോപകുമാർ, വി.കെ.നാരായണൻ നമ്പൂതിരി, കെ. ഹർഷരാജ്, എസ്.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.