Asian Metro News

ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി

ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി
May 21
13:01 2022

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ടൂറിസം, കാര്‍ഷിക മേഖലയില്‍ വയനാട്ടില്‍ ഈ പദ്ധതി വഴി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്ന് എം എല്‍ എ പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വ്യാവസായത്തില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ഗ്രാമ പഞ്ചായത്ത് തലത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകള്‍ പുരസ്‌ക്കാരം കരസ്ഥമാക്കി. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ പുസ്തകം ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ പ്രകാശനം ചെയ്തു.വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി. കുഞ്ഞമ്മദ്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ബിപിന്‍ മോഹന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി അബ്ദുള്‍ റഷീദ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ. മമ്മൂട്ടി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി. വാസുപ്രദീപ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment