രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേള മേയ് 15 മുതൽ 22 വരെ കനക്കുന്നിൽ നടക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മെയ് 15 വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ജില്ലയിൽനിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ പ്രശസ്തരായ കലാകാര•ാർ നയിക്കുന്ന കലാപരിപാടികൾ എന്നിവ മേളയുടെ മാറ്റുകൂട്ടും. സർക്കാർ വകുപ്പുകളിൽനിന്നുള്ള വിവിധ സേവനങ്ങൾ സൗജന്യമായി മേളയിൽ ലഭിക്കും. പൊതുജനങ്ങൾക്കു രാവിലെ 10 മുതൽ രാത്രി 10 വരെ പ്രദർശന നഗരിയിലെത്താം. പൂർണമായും ശീതീകരിച്ച പവലിയനുകളിലാണു സ്റ്റാളുകൾ ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.
