Asian Metro News

പ്രതിഷേധ സദസ്സ് നടത്തി

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

പ്രതിഷേധ സദസ്സ് നടത്തി

പ്രതിഷേധ സദസ്സ് നടത്തി
May 07
12:42 2022

നെടുവത്തൂർ : ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജലജ സുരേഷിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സി. പി. ഐ – ബി. ജെ. പി. കൂട്ടുകെട്ടിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേദസദസ്സ് സംഘടിപ്പിച്ചു. യൂ. ഡി. എഫ്. പഞ്ചായത്ത്‌ സമിതി ചെയർമാൻ ആനക്കോട്ടൂർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ എ. ഐ. സി. സി. അംഗം അഡ്വ. ബിന്ദുകൃഷ്ണ പ്രതിഷേദസദസ്സ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ പഞ്ചായത്ത്‌ അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ധനകാര്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് കോൺഗ്രസ്‌ തയ്യാറാകുമെന്ന് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു.നെടുവത്തൂർ പഞ്ചായത്തിൽ നടക്കുന്ന വികസനത്തെ തുരങ്കം വയ്ക്കുന്ന ഇടതുപക്ഷത്തിന്റെയും ബി. ജെ. പിയുടെയും സ്ത്രീ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യോഗത്തിൽ എഴുകോൺ നാരായണൻ,ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, അഡ്വ.സവിൻ സത്യൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. മധുലാൽ, ജെ. എസ്. എസ്. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, കേരള കോൺഗ്രസ് (ജേക്കബ്)ജില്ലാ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സത്യഭാമ, ശോഭ പ്രശാന്ത്, സുഗതകുമാരി, സുഹർബാൻ, രതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആർ.ശിവകുമാർ സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ ചാലൂക്കോണം പി. ശ്രീകുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ രമണി വർഗീസ്, സൂസമ്മ, മുൻ അംഗങ്ങൾ ആർ. സത്യപാലൻ, കെ. ആർ. ഓമനക്കുട്ടൻ, ഡി. അനിൽകുമാർ, ഭാവന. എം. ബി, മുകുന്ദൻപിള്ള, ജിഷ്ണു തണ്ടളത്ത്, രേഖ ഉല്ലാസ്, ശാലിനി,ഹരി നെല്ലിവിള, രാമഭദ്രൻ, സുശീൽകുമാർ തുടങ്ങിയവർ സദസ്സിന് നേതൃത്വം നൽകി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment