Asian Metro News

ജനാധിപത്യത്തിലും കാര്യക്ഷമതയിലും കേരള നിയമസഭ ഏറ്റവും മികച്ചത്: സ്പീക്കർ

 Breaking News
  • പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,...
  • സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,...
  • ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര...
  • സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു...
  • 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ...

ജനാധിപത്യത്തിലും കാര്യക്ഷമതയിലും കേരള നിയമസഭ ഏറ്റവും മികച്ചത്: സ്പീക്കർ

ജനാധിപത്യത്തിലും കാര്യക്ഷമതയിലും കേരള നിയമസഭ ഏറ്റവും മികച്ചത്: സ്പീക്കർ
April 28
08:32 2022

രാജ്യത്ത് ഏറ്റവും ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭയാണു കേരള നിയമസഭയെന്നു സ്പീക്കർ എം.ബി. രാജേഷ്. ജനാധിപത്യത്തിന്റെ ഉന്നത വേദിയെന്ന നിലയിലും ചർച്ചകളുടേയും സംവാദങ്ങളുടേയും ഉയർന്ന തലമെന്ന നിലയിലും രാജ്യത്തെ എല്ലാ നിയമസഭകൾക്കും കേരള നിയമസഭയിൽനിന്നു നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള 2022ന്റെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു നിയമ നിർമാണ സഭകളുടെ സമ്മേളനങ്ങൾ ചേരുന്ന ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാകുന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ലോക്സഭയുടേയും സംസ്ഥാന നിയമസഭകളുടേയും സമ്മേളന ദിവസങ്ങളിൽ ഈ കുറവു സാരമായുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം 61 ദിവസം കേരള നിയമസഭ സമ്മേളിച്ചു. ഈ കാലയളവിൽ രാജ്യത്ത് ഏറ്റവും കുടുതൽ ചേർന്ന സഭ കേരള നിയമസഭയാണ്. ലോക്സഭ സമ്മേളിച്ച ദിനങ്ങളേക്കാൾ കൂടുതലാണിത്. സംസ്ഥാനങ്ങളിലെ നിയമസഭാ സമ്മേളന ദിനങ്ങളുടെ 1951 മുതലുള്ള കണക്കു പരിശോധിച്ചാൽ എല്ലായിടത്തും വലിയ കുറവുണ്ടായിട്ടുണ്ടെന്നു വ്യക്തമാകും. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ സമ്മേളന ദിനങ്ങൾ നടന്നതു കേരള നിയമസഭയിലാണ്.കേരള നിയമസഭ കഴിഞ്ഞ വർഷം 21 ദിവസം പൂർണമായി നിയമനിർമാണത്തിനു മാത്രമായി ചേർന്നു. ഇതും അഭിമാന നേട്ടമാണ്. രാജ്യത്തെ പല സഭകളും ചേരുന്നതു ബജറ്റ് സമ്മേളനങ്ങൾക്കു മാത്രമായിട്ടാണെന്ന സാഹചര്യം നിലനിൽക്കെയാണിത്. നിയമ നിർമാണത്തിന്റെ ഗുണമേ•യും കേരളത്തിൽ മെച്ചപ്പെട്ടതാണ്. സഭാംഗങ്ങൾ മത്സരബുദ്ധിയോടെയും സൂക്ഷ്മമായുമാണ് ഇതിൽ പങ്കെടുക്കുന്നത്. ആരോഗ്യകരമായ മത്സരം ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. എണ്ണായിരത്തിലേറെ ഭേദഗതികളാണ് 21 ദിവസം ചേർന്ന നിയമസഭാ സമ്മേളനത്തിലുണ്ടായത് എന്നത് ഇതിന് ഉദാഹരണമാണെന്നും സ്പീക്കർ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment