Asian Metro News

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി പ്ലാസ്റ്റിക് വേണ്ട : ജില്ലാ കലക്ടര്‍

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി പ്ലാസ്റ്റിക് വേണ്ട : ജില്ലാ കലക്ടര്‍

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി പ്ലാസ്റ്റിക് വേണ്ട : ജില്ലാ കലക്ടര്‍
April 08
11:56 2022

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതിനായി ‘നോ പ്ലാസ്റ്റിക് സോണ്‍’ ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവര്‍ക്കും നിരോധനമേര്‍പ്പെടുത്തി .റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടി കായലില്‍ സ്ഥിതി ചെയ്യുന്ന തുരുത്തില്‍ ഡി.ടി.പി.സിയുടെ കണക്കുപ്രകാരം അവധിദിവസങ്ങളിലടക്കം 4000 മുതല്‍ 5000 ആളുകള്‍ വരെ എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം.സഞ്ചാരികളുമായി എത്തുന്ന ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ ബോട്ടുകള്‍ക്കും അനുമതി നിഷേധിച്ചു. ഇത്തരം ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോര്‍ട്ട് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തുരുത്തിനു ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.തിരക്കുള്ള ദിവസങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. സഞ്ചാരികള്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ തുരുത്തിനുള്ളില്‍ കൊണ്ടുവരുന്നത് നിരോധിക്കും. തുരുത്തിലെ കൃത്യമായ പരിധി നിശ്ചയിക്കാന്‍ സര്‍വ്വേ നടത്താന്‍ റവന്യു എല്‍.ആര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. തുരുത്തില്‍ എത്തുന്നവര്‍ നിശ്ചിത സമയപരിധിയില്‍ തിരികെ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കും. നിര്‍ദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മെയ് ആദ്യവാരം വീണ്ടും യോഗം ചേരും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സഞ്ചാരികള്‍ക്ക് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment