സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായിപെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകളുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച (ഏപ്രിൽ 4 ) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. ഓടക്കാലി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11 നാണ് ഉദ്ഘാടന ചടങ്ങ്.
