Asian Metro News

കിഫ്ബിയില്‍ വിരിയുന്ന വികസനം

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

കിഫ്ബിയില്‍ വിരിയുന്ന വികസനം

കിഫ്ബിയില്‍ വിരിയുന്ന വികസനം
March 29
10:02 2022

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കി വികസിത കേരളം എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് കിഫ്ബി (Kerala Infrastructure Investment Fund Board). നൂതനവും സമാനതകളുമില്ലാത്ത മാതൃകയിലാണ് സംസ്ഥാന വികസനത്തിനായി കിഫ്ബി വിഭവസമാഹരണം ആസൂത്രണം ചെയ്തത്. സാമ്പത്തിക സമാഹരണത്തിനൊപ്പം പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നതും കിഫ്ബിയുടെ ലക്ഷ്യങ്ങളാണ്. കുടിവെളളം, ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍, റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി, മാലിന്യ സംസ്‌കരണം, വ്യവസായപാര്‍ക്കുകള്‍, സാംസ്‌കാരിക സമുച്ചയങ്ങള്‍, ആശയവിനിമയ ശൃംഖല തുടങ്ങി ജനജീവിതത്തിന്റെ ഭൗതിക, സാമൂഹിക വികസന മേഖലകളിലാണ് കിഫ്ബി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്നത്. കിഫ്ബി വഴി നാളിതുവരെ 70,762 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതുവരെ 17200 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചു കഴിഞ്ഞു. 2019ല്‍ അന്താഷ്ട്ര വിപണിയില്‍ മസാല ബോണ്ടിറക്കിയ രാജ്യത്തെ ആദ് സബ് സോവറിന്‍ എന്ററ്റി ആയി കിഫ്ബി മാറി. ഇതുവഴി രാജ്യാനന്തര വിപണയില്‍ കിഫ്ബി വിശ്വാസ്യത നേടിയെടുത്തതോടെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളാണ് കിഫ്ബിക്ക് പണം കടം തരാന്‍മുന്നോട്ട് വരുന്നത്. 2021 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതികള്‍ക്കായുള്ള ധനവിനിയോഗം കൂടതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടെ 2020 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ 12,200 കോടി രൂപയാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പ് വഴി റോഡ് വികസനത്തിനാണ് കിഫ്ബി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത്. 419 പദ്ധതികള്‍ക്കായി 22,812 കോടി രൂപ. രണ്ടാം സ്ഥാനത്ത് പൊതുവിദ്യാഭ്യാസമാണ്. 142 പദ്ധതികള്‍ക്കായി 2,872 കോടി രൂപ. ആരോഗ്യ രംഗത്തെ 65 പദ്ധതികള്‍ക്ക് 4,881 കോടി, ജലവിഭവ വകുപ്പിന് 5,876 കോടി, ഉന്നതവിദ്യാഭ്യാസരംഗത്തെ മോടിപിടിപ്പിക്കാന്‍ 1,100 കോടി, ഐടി വിഭാഗത്തിന് 1413 കോടി, മത്സ്യ-തുറമുഖ വകുപ്പിന് 506 കോടി, കായിക-യുവജനക്ഷേമത്തിന് 778 കോടി, വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 5200 കോടി, തദ്ദേശ സ്വയംഭരണ വകുപ്പിന് 607 കോടി, സാംസ്‌കാരിക വകുപ്പിന് 462 കോടി, ദേവസ്വത്തിന് 130 കോടി, വനം വകുപ്പിന് 459 കോടി, വിനോദസഞ്ചാര വകുപ്പിന് 337 കോടി, ഗതാഗതം സൗകര്യ വികസനത്തിന് 601 കോടി, ആഭ്യന്തര വകുപ്പിന് 220 കോടി, വ്യവസായ വകുപ്പിന് 62 കോടി, തൊഴില്‍ നൈപുണ്യ വകുപ്പിന് 85 കോടി, രജിസ്‌ട്രേഷന്‍ വകുപ്പിന് 89 കോടി, റവന്യു വകുപ്പിന് 33 കോടി, കൃഷിക്ക് 21 കോടി, ആയുഷ് 183 കോടി, പിന്നാക്കവിഭാഗ വികസനത്തിന് 18 കോടി, പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി 182 കോടി, എന്നിങ്ങനെയാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി പണം അനുവദിച്ചിരിക്കുന്നത്. വിവിധ ഭൂമി ഏറ്റെടുക്കൽ സംബന്ധ ആവശ്യങ്ങൾക്ക് 20,000 കോടിയും വകയിരുത്തിയിട്ടുണ്ട്. 1999ല്‍ കിഫ്ബിക്ക് രൂപം വന്നെങ്കിലും 2016ലാണ് സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനചിത്രം മാറ്റി വരയ്ക്കുന്നതിന് കിഫ്ബിയെ ഏര്‍പ്പെടുത്തി തീരുമാനം എടുത്തത്. വികസന വിപ്ലവം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് കേരളത്തിന്റെ നെടുംതൂണാകുകയാണ് കിഫ്ബി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment