പുനലൂർ : കാര്യറ ചരുവിലാഴികത്തു വീട്ടിൽ റഫാനെ(23) യാണ് കായംകുളത്തു നിന്നും പുനലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കാര്യറയിൽ കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കവേ പോലീസിനെ കണ്ട ഉടനെ ബൈക്ക് ഉപേക്ഷിച്ച കടന്നു കളയുകയായിരുന്നു. പ്രതി എറണാകുളം ഭാഗത്തേക്ക് പോയത് അറിഞ്ഞ് പിൻതുടർന്ന പോലീസ് കായംകുളം ബസ്റ്റാൻഡിൽ വച്ചാണ് പിടികൂടിയത്. ഇവിടെ വച്ചും ഇയാൾ പോലീസ് വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മുൻപ് 7കിലോ കഞ്ചാവുമായി ചടയമംഗലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പുനലൂർ എസ്സ്.ഐ ഹരീഷ്, എ. എസ്സ്.ഐ. ആമീൻ സി.പി.ഒ. മാരായ അജീഷ്, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
