തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗേവിന്ദൻ മാസ്റ്റർ നിർവഹിക്കും. മാർച്ച് 22ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനെക്സ് 2ലെ ശ്രുതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജലസ്രേതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെ നിലനിർത്തുന്നതിനുമായാണ് ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരിൽ ബൃഹത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മാർച്ച് 22 ലോക ജലദിനത്തിൽ പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
