അഞ്ചൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ ആയിരനെല്ലൂർ വിളക്കുപാറ പ്രശോഭ് മന്ദിരത്തിൽ നിന്നും ആഴാത്തിപാറ എന്ന സ്ഥലത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജ്യോതിഷിനെ (22) അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഐ. എസ്. എച്ച്. ഒ. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജ്യോതിഷ് ചിറവൂർ, നിസാറുദ്ദീൻ, പ്രേംലാൽ എസ്. സി. പി. ഒ. അനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
