യുക്രൈനിൽ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിൽ എത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ പൊതു ദർശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.
എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി.യുക്രെയ്നിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ. മാർച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.