കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത അഭിനേത്രി കെ പി എ സി ലളിത അനുസ്മരണം നടത്തി. ലൈബ്രറി ഹാളിൽ ചേർന്ന യോഗം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വെട്ടിക്കവല എം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിലംഗം ആർ വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജൻ ബോധി മുഖ്യ പ്രഭാഷണവും ജില്ലാ കൗൺസിലംഗം അഡ്വ: ഡി എസ് സുനിൽ അനുസ്മരണ പ്രഭാഷണവും നടത്തി. താലൂക്ക് കൺസിലംഗം പി.എ.പത്മകുമാർ, ലൈബ്രറി സെക്രട്ടറി കെ.ആനന്ദൻ, ലൈബ്രറേറിയൻ ബിന്ദു എന്നിവർ പ്രസംഗിച്ചു.
