കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര), പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ ഏരിയയും കൂടി KINESCO Power and Utilities Private Limited (KPUPL) എന്ന വിതരണലൈസൻസിയുടെ ഏരിയയിൽ അഡീഷണൽ ഏരിയയായി ഉൾക്കൊള്ളിക്കുന്നതിന് വേണ്ടി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച് പൊതുജനങ്ങളുടെ സൗകര്യാർഥം മാർച്ച് 10ന് രാവിലെ 11ന് കൊച്ചിയിലെ കെ.പി.യു.പി.എൽ കോൺഫറൻസ് ഹാളിൽ കമ്മിഷൻ പൊതുതെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, മാർച്ച് ഒമ്പതിന് ഉച്ചയ്ക്ക് 12 നു മുൻപായി കത്ത് മുഖേനയോ, ഇ-മെയിൽ ([email protected]) മുഖാന്തിരമോ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിൽ മുഖാന്തിരം അറിയിക്കണം. പൊതുതെളിവെടുപ്പ് കൃത്യമായും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നടത്തപ്പെടുന്നത്. എല്ലാവരും മാസ്ക്ക് ധരിച്ച് എത്തുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. തപാൽ മുഖേനയും, ഇ-മെയിൽ ([email protected]) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മാർച്ച് 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
