പാലക്കാട് : മാധ്യമപ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കെ ആർ എം യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പാലക്കാട് ജില്ലയിൽ ഐക്യദാർഢ്യ ദിനം ആചരിച്ചു. ഒരുമയോടെ നാട്ടു നന്മകൾ സാഭിമാനം എന്ന സന്ദേശത്തിൽ നടന്ന ദിനാചരണത്തിൽ ജില്ലയിൽനിന്നുള്ള കെ ആർ എം യു പ്രവർത്തകൾ വീടുകളിലും തൊഴിലിടങ്ങളിലും ഐക്യദാർഢ്യ സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിജ്ഞയെടുത്തും പങ്കാളികളായി. ജില്ലയുടെ വിവിധയിടങ്ങളിൽ കെ ആർ എം യു ജില്ലാ പ്രസിഡന്റ് എൻ കെ റാസി വല്ലപ്പുഴ , ട്രഷറർ ശാന്തകുമാർ വെള്ളാളത്ത്, ഭാരവാഹികളായ മനോജ് പുലാശ്ശേരി, പ്രദീപ് കെ ടി, യു എ റഷീദ് പാലത്തറ ഗേറ്റ്, ജിനു ചെർപ്പുളശ്ശേരി നേതൃത്വം നൽകി.
